ടിംഹാൻസ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
തൃശൂർ: ട്രിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൻ്റെ (ടിംഹാൻ സ്) ക്രിസ്റ്റൽ ജൂബിലി ആഘോ ഷങ്ങൾ ആരോഗ്യ സർവകലാ ശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റും അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻ ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഒരുവർഷം നീളുന്ന കർമപരിപാടികൾ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ടിം ഹാൻസ് ഡയറക്ടർ റവ.ഡോ. ജോബി കടപ്പൂരാൻ, വടക്കാഞ്ചേരി പള്ളി വികാരി ഫാ. വർഗീസ് തരകൻ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, പ്രഥമ ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, നിർമലദാസി സിസ്റ്റേഴ്സ് മദർ ജനറൽ സിസ്റ്റർ എൽസി ഇല്ലിക്കൽ, ചീഫ് സൈക്യാട്രിസ്റ്റ് ഡോ. ജോമി ജി. ചക്കാലക്കുടി, മുനിസിപ്പൽ കൗൺസിലർ മധു അമ്പലപുരം, ടിംഹാൻസ് മദർ സുപ്പീരിയർ സിസ്റ്റർ ആലീസ് പൊറത്തൂർ എന്നിവർ പ്രസംഗിച്ചു. ആദ്യകാലപ്രവർത്തക സിസ്റ്റർ ഷന്താളിനെ ജൂബിലി പൊതുയോഗത്തിൽ ആദരിച്ചു.
തൃശൂർ അതിരൂപതയുടെ കീഴിൽ പെരിങ്ങണ്ടൂരിൽ പ്രവർത്തിക്കുന്ന ട്രിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൻ്റെ (ടിംഹാൻസ്) പുതിയ ലോഗോ ആർച്ച്ബിഷപ് മാർ ആൻ ഡ്രൂസ് താഴത്തും സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലും ചേർന്നു പ്രകാശനം ചെയ്തു. ഡയറക്ടർ റവ. ഡോ. ജോബി കടപ്പൂരാൻ, റവ.ഡോ. അലക്സ് മരോട്ടിക്കൽ എന്നിവർ സമീപം.
'ഹൃദയംകൊണ്ടു കേൾക്കാം' എന്ന ആപ്തവാക്യം ഉൾപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവിൽ ശാസ്ത്രീയചികിത്സ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിക്കുന്നതെന്നു ഡയറക്ടർ റവ.ഡോ.ജോബി കടപ്പൂരാൻ പറഞ്ഞു.
#TRICHUR INSTITUTE OF MENTAL HEALTH & NEURO SCIENCES (TIMHANS) is a Mental Health Institute to provide medical treatment to the patients who are suffering from Psychiatric and Psychological problems. It is also aimed to conduct research and developmental activities in the field of mental health and Psycho problems.